പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി
തിരുവനന്തപുരം : എസ്എസ്എൽസി മോഡൽ പരീക്ഷ ചോദ്യപേപ്പർ അച്ചടിക്കുന്നതിന് വിദ്യാർത്ഥികളിൽ നിന്നും പത്തു രൂപ പിരിവെടുക്കുന്നതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ എംഎസ്എഫ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസ് ഉപരോധിച്ചു. എം എസ് എഫ് സംസ്ഥാന സെക്രട്ടറി നൗഫൽ കുളപ്പട, ജില്ലാ പ്രസിഡന്റ് തൻസീർ അഴിക്കോട്, ജനറൽ സെക്രട്ടറി ഗദ്ദാഫി വെമ്പായം, സാബിത്ത് ആര്യനാട് ,അൻസർ കരമന, എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.


ചൊവാഴ്ച രാവിലെ 11 :30 ഓടെ വഴുതക്കാട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം ഡിപിഐ ഓഫീസിനു മുമ്പിൽ പോലീസ് തടഞ്ഞു.ഇതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമായി. തുടർന്ന് ഉപരോധസമരം
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപ്പള്ളി റഷീദ് ഉദ്ഘാടനം ചെയ്തു.
എം എസ് എഫ് ജില്ലാ പ്രസിഡന്റ് തൻസീർ അഴീക്കോട് അധ്യക്ഷനായി. എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഗദ്ദാഫി വെമ്പായം സ്വാഗതം ആശംസിച്ചു.എം എസ് എഫ് സംസ്ഥാന സെക്രട്ടറി നൗഫൽ കുളപ്പട മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഹാരിസ് കരമന, ജില്ലാ വൈസ് പ്രസിഡന്റ് ഫാറസ് മറ്റാപ്പള്ളി, എം.എസ്.എഫ് ജില്ലാ സെക്രട്ടറി മുനീർ വാളിക്കോട് , അൻസർ കരമന, സാബിത്ത് ആര്യനാട് ,തൗഫീഖ് അമരവിള , നേതാക്കളായ ഷാഹുൽ കഴക്കൂട്ടം, സുഫിയൻ, സൽമാൻ,നിയാസ് , തൻസീൽ , ആദിൽ തുടങ്ങിയവർ പങ്കെടുത്തു.
