കുന്നത്തുകാൽ ഗ്രാമീണ ഗ്രന്ഥശാല ഗ്രാമശബ്ദം കൾച്ചറൽ ഫോറത്തിന്റെ സഹകരണത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷവും ഭരണഘടന ദിനാചാരണവും സാമൂഹ്യപ്രവർത്തകൻ റോബിൻ പ്ലാവിള ഉദ്ഘാടനം ചെയ്തു. ഗ്രാമശബ്ദം സെക്രട്ടറി കെ.എസ് രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ കുന്നത്തുകാൽ മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ നാറാണി സുരേഷ്, മീഡിയ കൺവീനർ മാണിനാട് വിനോദ്, രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
