


ആറ്റിങ്ങൽ: വലിയകുന്ന് ഗവ. താലൂക്ക് ആശുപത്രിയിൽ സംസ്ഥാന ആരോഗ്യ വകുപ്പും ആറ്റിങ്ങൽ നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന പുതിയ ഡയാലിസിസ് യൂണിറ്റിന്റെയും പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൻ്റെയും ഉദ്ഘാടനം ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്.കുമാരി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ജി.തുളസീധരൻപിള്ള, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജാം, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ, എം.താഹിർ, രാജു, തുടങ്ങിയവർ സംസാരിച്ചു.
