


വർക്കല : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി നിർദ്ധനരായ വിദ്യാർത്ഥികൾക്ക് നിർമ്മിച്ച് നൽകുന്ന പതിനഞ്ചാമത്തെ വീടിന്റെ താക്കോൽ കൈമാറി. വർക്കല ജി എം എച് എസ് എസിലെ വിദ്യാർത്ഥിനിക്കാണ് കെ എസ് ടി എ വീട് നിർമ്മിച്ച് നൽകിയത്. വർക്കല പുത്തൻ ചന്ത നടന്ന യോഗം സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ.വി. ജോയി എം എൽ എ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ തിരുവന്തപുരം ജില്ലാസെക്രട്ടറി സിജോവ് സത്യൻ സ്വാഗതം പറഞ്ഞു. വർക്കല മുൻസിപ്പൽ ചെയർമാൻ കെ .എം. ലാജി,സി പി ഐ എം വർക്കല ഏര്യാ സെക്രട്ടറി എം.കെ.യൂസഫ്, കെ ഐസ് ടി എ സംസ്ഥാന സെകട്ടറി എ. നജീബ്, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ പി.വി.രാജേഷ് , പി.സുജു മേരി , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി.ബിജു, സി. പ്രസാദ് രാജേന്ദ്രൻ ,വെട്ടൂർ ലോക്കൽ സെക്രട്ടറി സുധാകരൻ എന്നിവർ സംസാരിച്ചു.കെ എസ് ടി എ ജില്ലാപ്രസിഡന്റ് ആർ. വിദ്യാവിനോദ് അധ്യക്ഷനായി. കെ എസ്. ടി എ വർക്കല സബ് ജില്ലാ സെകട്ടറി എസ്. ശ്രീലേഖ നന്ദി പറഞ്ഞു.
