ആറ്റിങ്ങൽ.മുഴുവൻ തൊഴിലാളികളും
വരാൻ പോകുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സിഐടിയു ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. രാജ്യത്തെ 44 തൊഴിൽ നിയമങ്ങളിൽ 29 എണ്ണം അടർത്തിയെടുത്തു 4 കോഡുകളാക്കി തൊഴിലാളികളെ കടുത്ത രീതിയിയിൽ ഉപദ്രവിക്കുകയാണ്. തൊഴിൽ സമയങ്ങൾ വർദ്ധിപ്പിച്ചും വേതനം വെട്ടി കുറച്ചും പൊതുമേഖല വിറ്റുതുലച്ചും രാജ്യത്തെയും തൊഴിലാളികളെയും തകർക്കുകയാണ്.
സി ഐ ടി യു സംസ്ഥാന പ്രസിഡൻ്റ് റ്റി.പി.രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ആർ. രാമു അദ്ധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി സി.ജയൻബാബു, ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലം സെക്രട്ടറി കെ.എസ്.സുനിൽകുമാർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ അഡ്വ.ജി.രാജു, ആർ.സുഭാഷ്, അഡ്വ.ആറിങ്ങൽ ജി.സുഗുണൻ ,അഡ്വ.എൻ.സായികുമാർ ,ജില്ലാ ഭാരവാഹികളായ ചെറ്റച്ചൽ സഹദേവൻ, മണ്ണാറം രാമചന്ദ്രൻ ,അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം മുരളി തുടങ്ങിയവർ സംസാരിച്ചു.
