ആലംകോട്.എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുമായി ബന്ധപ്പെട്ട് വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി നയിക്കുന്ന വാഹന പ്രചാരണ ജാഥ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടുകൂടി നടന്ന ജാഥ കുന്നിൽ ഷാജഹാൻ മണ്ഡലം പ്രസിഡണ്ട് അനീസിനൂ പതാക കൈമാറി ഉദ്ഘാടനം ചെയ്തൂ . വൈകുന്നേരം 7 മണിയോടുകൂടി നഗരൂരിൽ സമാപിച്ചു . ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട് നഗരൂരിൽ നടന്ന സമാപന യോഗം ഉദ്ഘാടനം നിർവഹിച്ചു മണ്ഡലം പ്രസിഡണ്ട് അനീസ് അധ്യക്ഷത വഹിച്ചു .വാർഡ് അംഗങ്ങളായ നിസാമുദ്ദീൻ കെരീം പള്ളിമുക്ക് ഹുസൈൻകൊണ്ണൂരി മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു
