ചാത്തൻപാറ.കഴിഞ്ഞ ദിവസം രാത്രിയിൽ ദേശീയപാതയിൽ ചാത്തൻപാറ കെടിസിടി ആശുപത്രിക്ക് സമീപം വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വഞ്ചിയൂർ പ്ലാവറ കോണത്ത് വലിയ വിളാകത്ത്ത് വീട്ടിൽ നൗഷാദ് (45) മരണപ്പെട്ടത്. അപകടത്തിൽപ്പെട്ടിട്ടും നിർത്താതെ പോയ ആലംകോട് പ്രിൻസ് ഇലക്ട്രിക്കൽ ഉടമയുടെ വാഹനം പിന്നീട് കല്ലമ്പലം പോലീസ് കണ്ടെടുത്തു.വർക്കല നരിക്കല്ലു മുക്കിൽ അപ്പോൾസ്റ്ററി കട നടത്തി വരികയായിരുന്നു നൗഷാദ്. ഖബർ അടക്കം ആറ്റിങ്ങൽ ജുമാ മസ്ജിദിൽ വെള്ളിയാഴ്ച വൈകുന്നേരം. നൗഷാദിന് ഭാര്യയും ഏഴും ഒന്നര വയസ്സുമുള്ള രണ്ട് ആൺമക്കൾ ഉണ്ട്
