പെരുമാതുറ .അന്ധത നിവാരണത്തിനായി കെ.പി. ആർ. എ യും കലാനികേതൻ സാംസ്കാരിക സമിതിയും തിരുനെൽവേലി അരവിന്ദ് ഹോസ്പിറ്റലും സംയുക്തമായി നടത്തിയ എട്ടാമത്തെ ക്യാമ്പ് പെരുമാതുറ സെൻട്രൽ ജുമാ മസ്ജിദ് ഹാളിൽ നടന്നു. രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടന്ന ക്യാമ്പിൽ 400 ൽ അധികം രോഗികളെ പരിശോധിക്കുകയും 64 തിമിര രോഗികളെ കണ്ടെത്തുകയും പരിപൂർണ്ണമായി സൗജന്യ ശസ്ത്രക്രിയക്കായി അരവിന്ദ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ക്യാമ്പിന്റെ ഉദ്ഘാടനം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുൽ വാഹിദ് നിർവഹിച്ചു. കെ പി ആർ എ യുടെയും കലാനികേതൻ സാംസ്കാരിക സമിതിയുടെയും ചെയർമാൻ എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. കലാനികേതൻ സെക്രട്ടറി ടി നാസർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗം ചന്ദ്,ഡോക്ടർ പാർവതി, ഡോക്ടർ റ്റിറ്റു, ക്യാമ്പ് കോർഡിനേറ്റർ ഹേമ ചന്ദ്രൻ, കെ പി ആർ എ കലാനികേതൻ ഭാരവാഹികളായ നൈസാം, ഷജിൻ, നിസാം, സമദ്, റാഫി, ആബിദ്, തുടങ്ങിയവർ സംസാരിച്ചു.

