തിരുവനന്തപുരം : വിദ്യാർഥിനിയുടെ തലമുടി ഷവായി മെഷീനിൽ കുടുങ്ങി. പാളയം നൂർമഹൽ ഹോട്ടലിലാണ് സംഭവം. നിലമേൽ എൻഎസ്എസ് കോളേജ് വിദ്യാർഥിനി അധീഷ്യയാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മഴ പെയ്തതോടെ വിദ്യാർഥിനി കടയിലേക്ക് ഓടിക്കയറുകയായിരുന്നു. കാൽ വഴുതി വീണ അധീഷ്യയുടെ തല മെഷീനിൽ ഇടിച്ചു.
പ്രവർത്തിച്ചു കൊണ്ടിരുന്ന മെഷീനിൽ മുടി കുരുങ്ങിയതിനൊപ്പം ഉരുകി പിടിക്കുകയും ചെയ്തു. മെഷീൻ ഉടൻ ഓഫാക്കിയതിനാൽ വൻ അപകടമൊഴിവായി. ഫയർ ഫോഴ്സ് എത്തിയാണ് അധീഷ്യയുടെ മുടി മുറിച്ച് രക്ഷപ്പെടുത്തിയത്. വിദ്യാർഥിനിയ്ക്ക് മറ്റ് പരുക്കുകളില്ല
