ആറ്റിങ്ങൽ : കിണറ്റിൽ അകപ്പെട്ട 75 കാരനെ രക്ഷപ്പെടുത്തി ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ. പ്ലാവറക്കോണം സ്വദേശി സുകുമാരനെയാണ് ആറ്റിങ്ങൽ ഫയർ ആൻഡ് റസ്ക്യൂ ടീം അതിസാഹസികമായി രക്ഷപ്പെടുത്തിയത്. പുലർച്ചെ 4 മണിയോടെയാണ് സംഭവം. തൊടികൾ ഇടിഞ്ഞു പോയ കിണറ്റിലാണ് സുകുമാരൻ അകപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂട്ടീവ് അംഗങ്ങൾ സ്ഥലത്തെത്തുകയും കിണറിൽ ഇറങ്ങി സുകുമാരനെ രക്ഷിക്കുകയുമായിരുന്നു.
അസ്റ്റോ അനിൽകുമാറിന്റെ നേതുർത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ പ്രതീഷ്കുമാർ, അരുൺകുമാർ, ഉണ്ണികൃഷ്ണൻ, സുമേഷ്, അമൽജിത്ത്, എന്നിവർ പങ്കാളികൾ ആയി.
