വട്ടിയൂർക്കാവ്കാഞ്ഞിരം പാറ – വി.കെ. പി കോളനിയിൽ സഹോദരിയെ കല്ലുകൊണ്ട് മുഖത്തടിച്ച് പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതിയെ വട്ടിയൂർക്കാവ് പോലീസ് അറസ്റ്റുചെയ്തു. കാഞ്ഞിരംപാറ വി കെ പി കോളനി ഹൗസ് നമ്പർ 79 ചരുവിള വീട്ടിൽ താമസം മനോജീ നെയാണ് പോലീസ് അറസ്റ്റ് ചെയ് തത നെടുമങ്ങാട് സ്വദേശിയായ ഇയാളുടെ സഹോദരി മാതാപിതാക്കളെ കാണാനും വീട്ടിൽ അമ്മ വാങ്ങി വച്ചിരുന്ന സാധനങ്ങൾ കൊണ്ടുപോകാനായി വന്ന സമയത്താണ് ഇയാൾ അക്രമണം നടത്തിയത്. കല്ലുകൊണ്ട് മുഖത്തടിച്ചതിൽ സഹോദരിയുടെ കണ്ണിന് ഗുരുതരമായി പരിക്കേൽക്കുകയും വീടിൻ്റെ വാതിൽ ജന്നലുകൾ എന്നിവ അടിച്ചു തകർക്കുകയും ചെയ്തു. ഇയാൾ വട്ടിയൂർക്കാവ് സ്റ്റേഷനിലെ ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളും പിടിച്ചു പറി ഉൾപ്പെടെ നിരവധി കേസിലെ പ്രതിയുമാണ്. ഇയാൾക്കെതിരെ കാപ്പ നടപടികൾ തുടങ്ങുമെന്ന് വട്ടിയൂർക്കാവ് എസ് ഏച്ച് ഓ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.വട്ടിയൂർക്കാവ് എസ് ഏച്ച് ഓ അജേഷ് , എസ് ഐ മാരായ ബൈജു, അരുൺ കുമാർ എസ് സി പി ഓ ബൈജു. യതി പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
