തിരുവനന്തപുരം : ആന്ധ്രയ്ക്കും ബിഹാറിനും മാത്രം വാരിക്കോരി കൊടുക്കുകയും മറ്റെല്ലാ സംസ്ഥാനങ്ങളേയും അവഗണിക്കുകയും പ്രത്യേകിച്ച് കേരളത്തിന്റെ മത്സ്യബന്ധന മേഖലയെ പാടെ അവഗണിക്കപ്പെടുകയാണ്ചെയ്തത്. കഴിഞ്ഞതവണ കേന്ദ്ര ബജറ്റിൽ ഫിഷറീസ് മന്ത്രാലയത്തിനു വേണ്ടി 2000 കൂടി അനുവദിച്ചിട്ടും ഒരു രൂപ പോലും തീരദേശത്തിനു വേണ്ടി ഒരു പദ്ധതിയും നടപ്പിലാക്കിയിട്ടില്ല. ഇപ്പോഴത്തെ ബഡ്ജറ്റിലും ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് പി സ്റ്റെല്ലസ്. മോദി സര്‍ക്കാരിന്റെ ബജറ്റ് ഏറെ നിരാശയുണ്ടാക്കുന്നതാണ്. ബി ജെ പിക്ക് ഒരു സീറ്റ് ലഭിച്ചാല്‍ കേരളത്തെ വികസം കൊണ്ട് വീര്പ്പുമുട്ടിക്കുമെന്നു പറഞ്ഞ മോദിയുടെ കാപട്യം മലയാളികള്‍ തിരിച്ചറിയണമെന്ന് പി സ്റ്റെല്ലസ്
