കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കായിക്കര മഹാകവി കുമാരനാശാൻ സ്മാരകത്തിൽ ആശാൻറെ ചരമ ശതാബ്ദി വർഷത്തിൽ ആശാന് അക്ഷരങ്ങൾ കൊണ്ട് കാവ്യാഞ്ജലി അർപ്പിക്കുന്നു. കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡൻറ് വിജു . റ്റിയുടെ അധ്യക്ഷതയിൽ ചേരുന്ന കാവ്യാഞ്ജലി എന്ന നാമകരണം ചെയ്യപ്പെട്ട കവിയരങ്ങ് പ്രശസ്ത കവി ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്യും. കാവ്യാഞ്ജലിയിൽ പോലീസ് ഉദ്യോഗസ്ഥരും പ്രശസ്ത കവികളുമായ രതീഷ് ഇളമാട് ,എസ് നിധീഷ്, അനൂപ് തിരുപുറം, അശ്വതി ശിവകുമാർ എന്നിവർ പങ്കെടുക്കും. ആശാൻ സ്മാരക സമിതി സെക്രട്ടറി വി ലൈജു, വർക്കിംഗ് പ്രസിഡണ്ട് അഡ്വ. ചെറുന്നിയൂർ ജയപ്രകാശ്, ഡോ. ഭുവനചന്ദ്രൻ എന്നിവർ ആശാൻ അനുസ്മരണം നടത്തും. കെ പി എ തിരുവനന്തപുരം റൂറൽ ജില്ലാ ജോയിൻറ് സെക്രട്ടറി വി സുനിൽകുമാർ സ്വാഗതവും സ്വാഗതസംഘം ചെയർമാൻ രഞ്ജിത്ത് ആർ എസ് നന്ദിയും രേഖപ്പെടുത്തും.
