ആറ്റിങ്ങൽ, രാമച്ചംവിള നേതാജി ഗ്രന്ഥശാലയുടെ വായനാപക്ഷാചരണ പരിപാടികൾ സമാപിച്ചു. ഇതിന്റെ ഭാഗമായി നടന്ന
ഐ.വി. ദാസ് അനുസ്മരണവും, വൈക്കം മുഹമ്മദ് ബഷീർ കൃതികളുടെ ചർച്ചയും കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. അനിൽകുമാർ പി ഗ്രന്ഥശാല പ്രസിഡന്റ്, പി അനിൽകുമാർ അദ്ധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി ഗിരി .കെ സ്വാഗതവും വൈസ് പ്രസിഡന്റ് വിജയകുമാർ എം. നന്ദിയും പറഞ്ഞു.
ബഷീർ കൃതികളെ കുറിച്ചുള്ള ചർച്ചയിൽ അശോക് കുമാർ , വി. മനോഹരൻ ,
വിജയകുമാർ, ഗിരീഷ് കുമാർ ,വി.മനു തുടങ്ങിയവർ പങ്കെടുത്തു.
