ആറ്റിങ്ങൽ.. മോണിറ്ററിംഗ്കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടുമ്പുറം ജി. വി. ആർ. എം യു പി സ്കൂളിൽ വച്ച് ബോധവൽക്കരണ സെമിനാർ നടന്നു. ആറ്റിങ്ങൽ ഡി വൈ എസ് പി .എസ്.മഞ്ജുലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റൂറൽ എസ് പി കിരൺ നാരായണൻ ഐ പി എസ് ഉത്ഘാടനം നിർവഹിച്ചു.എക്സൈസ് പ്രിവൻറ്റീവ് ഓഫിസർ രാധാകൃഷ്ണപിള്ള ബോധവൽക്കരണ പഠനക്ലാസെടുത്തു. ആറ്റിങ്ങൽ എസ് എച്ച് ഒ വി. ജയകുമാർ, ബ്ലോക്ക് മെമ്പർ എ. എസ് ശ്രീകണ്ഠൻ, ജി വി ആർ എം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ ഐ പി, ആറ്റിങ്ങൽ ബാലകൃഷ്ണൻ, കെപി അനിൽകുമാർ, അയണിവിള ശശി മല്ലിക, ബിന്ദു അവനവഞ്ചേരി, തുടങ്ങിയവർ സംസാരിച്ചു.


