ആറ്റിങ്ങൽ : കിഴുവിലം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന. ഏതു നിമിഷവും നിലം പൊത്താവുന്ന പാലം അടിയന്തിരമായി പൊളിച്ചുമാറ്റി പുതിയ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി പി ഐ കാഞ്ഞിരംകോണം ബ്രാഞ്ച് കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം കൈമാറി.

സ്കൂൾ ബസ്സുകൾ അടക്കമുള്ള നിരവധി വല്ലിയ വാഹനങ്ങൾ ദൈനംദിനം കടന്നുപോകുന്ന വഴിയിൽസ്ഥിതി ചെയ്യുന്ന പാലം ഏതു നിമിഷവും തകർന്നുവീഴാവുന്ന സാഹചര്യത്തിലാണ്.

അടിയന്തിരമായി തന്നെ പാലം പരിശോധിച്ച് എസ്റ്റിമേറ്റ് എടുത്ത് അതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സിപിഐ
മണ്ഡലം കമ്മിറ്റി അംഗം മുകുന്ദൻ ബാബുവിന് ഉറപ്പു നൽകി.
