ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച വയനാട്ടിലെ ദുരിത ബാധിതർക്കുള്ള നൂറ് വീട് ഉൾപ്പെടെയുളള പുനരധിവാസ പ്രവർത്തനങ്ങൾക്കായി രാജീവ്ഗാന്ധി കൾച്ചറൾ ഫോറം നൽകുന്ന ഒരു ലക്ഷം രൂപയുടെ ഫണ്ട് ശേഖരണം ആരംഭിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും, അഴൂർ ഗ്രാമപഞ്ചായത്തംഗവുമായ കെ. ഓമനയുടെ ഒരു മാസത്തെ ഓണറേറിയം ഏറ്റുവാങ്ങിക്കൊണ്ട് ഫോറം പ്രസിഡൻ്റ് അഡ്വ. എസ്. കൃഷ്ണകുമാർ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് എ.ആർ നിസാർ, ഭാരവാഹികളായ മാടൻവിള നൗഷാദ്, അഴൂർ വിജയൻ, റഷീദ് റാവുത്തർ, അനുരാജ്, ചന്ദ്രസേനൻ, സതി തുടങ്ങിയവർ പങ്കെടുത്തു.
രാജീവ് ഗാന്ധിയുടെ ജന്മദിനാചരണത്തിൻ്റെ ഭാഗമായി ആഗസ്റ്റ് 20 ന് തുക പ്രതിപക്ഷനേതാവ് വി.ഡി സതീശനെ ഏല്പിക്കുമെന്ന് ഫോറം ഭാരവാഹികൾ അറിയിച്ചു.
