കൊൽക്കത്ത : കഴിഞ്ഞയാഴ്ച സർക്കാർ നടത്തുന്ന ആശുപത്രിയിലെ സെമിനാർ ഹാളിൽ മൃതദേഹം കണ്ടെത്തിയ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലൈംഗികാതിക്രമത്തിന് ശേഷം അക്രമാസക്തവും ക്രൂരവുമായ കൊലപാതകത്തെ സൂചിപ്പിക്കുന്ന ഒന്നിലധികം മുറിവുകൾ ഉണ്ടായിരുന്നു.

“അവളുടെ കണ്ണിൽ നിന്നും വായിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു, മുഖത്തും നഖത്തിലും മുറിവുകൾ ഉണ്ടായിരുന്നു. ഇരയുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. അവളുടെ വയറിലും ഇടതു കാലിലും… കഴുത്തിലും, വലതു കൈയിലും, മോതിരവിരലിലും മുറിവുകളുണ്ട്. ഒപ്പം… ചുണ്ടുകളും,” റിപ്പോർട്ടിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
കേസിലെ പ്രതി സഞ്ജയ് റോയ് കൃത്യത്തിന് ശേഷം വസ്ത്രങ്ങൾ അലക്കിയതായി പൊലീസ്. വെള്ളിയാഴ്ച പുലർച്ചെ കൃത്യം നടത്തിയ ശേഷം ഇയാൾ താമസിച്ചിരുന്ന സ്ഥലത്തേക്ക് മടങ്ങിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.സംഭവത്തിൽ നിർണായക തെളിവായ പ്രതിയുടെ ഷൂസും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ രക്തക്കറ ഉള്ളതായാണ് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയത്.

അതേസമയം, പ്രതിയായ സഞ്ജയ് റോയ് അശ്ലീല വിഡിയോകൾ സ്ഥിരമായി കണ്ടിരുന്നതായി പൊലീസ് പറയുന്നത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി അശ്ലീല വിഡിയോകളും കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി കൊൽക്കത്ത പൊലീസ് അറിയിച്ചു.
സംഭവം വൻ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു, ബിജെപിയും മറ്റ് പ്രതിപക്ഷ പാർട്ടികളും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. “നിങ്ങൾക്ക് ദേശീയ ക്രൈം റെക്കോർഡിലെ വിവരങ്ങൾ മറച്ചുവെക്കാം. എന്നാൽ അവർ (സ്ത്രീകൾ) നല്ല നിലയിലല്ലെന്ന് തെളിയിക്കുന്ന തരത്തിലുള്ള സംഭവങ്ങൾ തെളിയിക്കുന്നു”, കേന്ദ്രമന്ത്രിയും സംസ്ഥാന ബിജെപി അധ്യക്ഷനുമായ സുകാന്ത മജുംദാർ പറഞ്ഞു.

ഏത് ഏജൻസിക്കും അന്വേഷണത്തിന് തയ്യാറാണെന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് അറിയിച്ചു. കുറ്റവാളിക്ക് വധശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി ഉറപ്പ് നൽകി. ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് “വധശിക്ഷയോ ഏറ്റുമുട്ടലോ” നൽകണമെന്ന് ബാനർജിയുടെ അനന്തരവനും തൃണമൂൽ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജി പറഞ്ഞു. “ഇത്തരം കുറ്റക്കാർക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്രം ഒരു ഓർഡിനൻസ് കൊണ്ടുവരണം. ഇത് ആറ് മാസത്തിന് ശേഷം ഭേദഗതി വരുത്താം,” ഇത്തരമൊരു നിയമത്തെ തൃണമൂൽ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടെയുള്ള മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും എതിർപ്പുണ്ടാകില്ലെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
