ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. വിഷയം പരിഹരിക്കുന്നതിൽ പി.ഡബ്ല്യു.ഡി കാലതാമസം വരുത്തുന്നവെന്ന് ആരോപിച്ച് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ പ്രതിഷേധം അറിയിച്ചു. പാലസ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ഡ്രൈനേജ് സംവിധാനം തകരാറിലായതിനെ തുടർന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. മാസങ്ങൾക്ക് മുൻപ് പാലസ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുകയും തുടർന്ന് ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയും പരിശോധനയിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് പാലസ് റോഡിന് കുറുകെ അട്ടക്കുളം ഭാഗത്തേക്ക് കടന്നു പോകുന്ന ഓടയിൽ അടവുള്ളതായി കണ്ടെത്തിയിരുന്നു. തുടർന്ന് നഗരസഭ ജീവനക്കാർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
റോഡിന് കുറുകെ ഉള്ള ഓടയിൽ മണ്ണ് നിറഞ്ഞു കിടക്കുകയാണെന്നും മുകളിലൂടെ പി.ഡബ്ല്യു.ഡി റോഡ് പോകുന്നതിനാൽ റോഡ് പൊളിച്ച് ടാർ നീക്കം ചെയ്താൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ സാധിക്കൂ.
