*08.09.2024 ഞായറാഴ്ച ഗവ ഹോമിയോ ഡിസ്പെൻസറി പള്ളിതെരുവും ആയുഷ് വകുപ്പും സൗജന്യമായി ഹോമിയോ മെഡിക്കൽ ക്യാമ്പും ഡയബേറ്റിക് രക്ത നിർണയവും സൗജന്യ മരുന്ന് വിതരണം, എന്നിവയും വയോജനങ്ങൾക്ക് വേണ്ടി നടത്തുന്നു.
വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് ഹോമിയോ വകുപ്പിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ വയോജന മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് .ഈ സൗജന്യ രക്ത പരിശോധനയും (ഡയബേറ്റിക് നിർണയം )മെഡിക്കൽ ക്യാമ്പുകളുടെ സേവനവും പരമാവധി വയോജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. തുടർ ചികിത്സ ആവശ്യമായവർക്ക് അതും ഉറപ്പാക്കുന്നതാണ്. ഏവരെയും ഈ സൗജന്യ ക്യാമ്പിലേക്കു സ്വാഗതം ചെയ്യുന്നു.

