ആറ്റിങ്ങൽ :- ആറ്റിങ്ങൽ പബ്ലിക് സ്ക്വയറിൽ ഐ. എൻ. റ്റി. യു. സി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജയന്തി ആഘോഷ പരിപാടിയുടെ ഉത്ഘാടന കർമ്മം ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത്കുമാർ നിർവഹിച്ചു.രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ജീവിതവും ചരിത്രവും മറ്റു രാജ്യങ്ങൾ മാതൃകയാക്കുമ്പോൾ നമ്മുടെ രാജ്യം ഭരിക്കുന്ന നരേന്ദ്രമോദിയുടെ ഗവണ്മെന്റ് ഗാന്ധിജിയെ സമൂഹമദ്ധ്യത്തിൽ അവഹേളിക്കാനുള്ള നീക്കമാണ് നടത്തി വരുന്നത് എന്ന് അദ്ദേഹം സൂചിപ്പിച്ചു. ആഘോഷ പരിപാടിയുടെ ഭാഗമായി ഗാന്ധി ചിത്രത്തിനു മുന്നിൽ നൂറോളം പ്രവർത്തകർ പുഷ്പാർപ്പണം നടത്തി. മധുരം വിതരണം ചെയ്യുകയും ചായ സൽക്കാരം നടത്തു കയും ഉണ്ടായി.
അനുസ്മരണചടങ്ങിൽ ഐ. എൻ. റ്റി. യു. സി സംസ്ഥാന കമ്മിറ്റി അംഗം എസ്. ശ്രീരംഗൻ അധ്യക്ഷത വഹിച്ചു.ശാസ്തവട്ടം രാജേന്ദ്രൻ, സലിം പാണന്റെ മുക്ക്, സഫീർ ആലംകോട്, ഊരുപൊയ്ക അനിൽ, പള്ളിമുക്ക് നാസർ, ജയ വക്കം,ഷീജ ആറ്റിങ്ങൽ, മുദാക്കൽ രത്നാകരൻ, ജയപ്രകാശ് കുറക്കട, പ്രദീപ് നെടുംപറമ്പ്, ശ്യാം ആറ്റിങ്ങൽ, എം. എം ഹാഷിം, ചന്ദ്രശേഖരൻ നായർ, സുകുമാരപിള്ള, മുരളീധരൻ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി.
