ആറ്റിങ്ങൽ ഗവ: മൃഗാശുപത്രിയിലെ മരുന്ന് ക്ഷാമത്തിനെതിരെയും, കാര്യക്ഷമമല്ലാത്ത പ്രവർത്തനത്തിനെതിരെ യും,കർഷകകോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയുടെ മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ഡിസിസി മെമ്പർ ശ്രീ .ആറ്റിങ്ങൽ സതീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി.സി.ഷൈജു ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എച്ച് ബഷീർ, മണനാക്ക് ഷിഹാബുദീൻ,അനില്‍ ആറ്റിങ്ങൽ,എസ് ഭാസി,ബി കെ സുരേഷ് ബാബു,കിരൺ കൊല്ലമ്പുഴ തുടങ്ങിയവർ സംസാരിച്ചു
