നഗരൂർ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി
മിസോറാം സ്വദേശി
നാലാം വർഷ ബിടെക് വിദ്യാർത്ഥി യുമായ
വാലന്റൈൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കോളേജിന് പുറത്ത് മിസോറാം സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് ഒരാൾ കുത്തേറ്റ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മിസോറാം സ്വദേശിയായ ലോമോ എന്ന വിദ്യാർത്ഥിയെ നഗരൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഗുരുതരമായി പരിക്കേറ്റ വാലന്റൈനെ ആദ്യം കല്ലമ്പലത്തെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയിരുന്നു.
