മാറനല്ലൂര്‍ അരുവിക്കര ടൂറിസം പദ്ധതി നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും നിരന്തര ആവശ്യങ്ങള്‍ക്കൊടുവിലാണ് അരുവിക്കരയെ ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തിയത്. നാലുവര്‍ഷം മുമ്പ് പദ്ധതി തയ്യാറാക്കി നല്‍കിയെങ്കിലും ഇതേവരെ വെളിച്ചം കണ്ടില്ല. അരുവിക്കരയില്‍ റോപ്പ് വേ, തത്തുപാറ വ്യൂ പോയന്റ്, നെയ്യാറില്‍ പാറകള്‍ക്ക് മുകളിലായി കല്‍മണ്ഡപം, സോളാര്‍ ബോട്ട്, അരുവിക്കര മുതല്‍ കാമത്തോട് വരെ നടന്നു പോകുന്നതിന് തറയോട് പാകിയ നടപ്പാത എന്നിവയാണ് അരുവിക്കര ടൂറിസം പദ്ധതിക്കായി ഉള്‍പ്പെടുത്തിയത്.
പദ്ധതി യാഥാർഥ്യമാക്കുന്നതിനായി ടൂറിസം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘം അരുവിക്കരയിലെത്തി പഠനങ്ങള്‍ നടത്തി. അതിനുശേഷം അരുവിക്കര ടൂറിസം പദ്ധതിയുടെ പ്രഖ്യാപനവുമുണ്ടായി. എന്നാല്‍ പിന്നീട് ഒന്നും നടന്നില്ല. ബലിതര്‍പ്പണം നടത്താന്‍ അരുവിക്കരയില്‍ ആയിരങ്ങളാണ് എത്തുന്നത്. എന്നാല്‍ പ്രാഥമിക സുരക്ഷാ സംവിധാനങ്ങള്‍ പോലും ഒരുക്കിയിട്ടില്ലെന്നതാണ് വസ്തുത. നെയ്യാറിലെ ബലിതര്പ്പനയിടങ്ങളില് ഒരു കയര്‍ മാത്രമാണ് സുരക്ഷക്കായി സജ്ജീകരിച്ചിരിക്കുന്നത്.
