ലോക വനിതാദിനാഘോഷത്തിന്റെ ഭാഗമായി സൃഷ്ടിപഥം തിരുവനന്തപുരം ജില്ലായൂണിറ്റിന്റെ വനിതകളുടെ രചനകൾ കോർത്തിണക്കി സൃഷ്ടിപഥം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന കാവ്യപുസ്തകമായ ‘മിഴിത്തുമ്പിൽ മഴത്തുള്ളികൾ’ എന്ന പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹു: മന്ത്രി ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി, പ്രശസ്ത നോവലിസ്റ്റ് ഡോ. ജോർജ് ഓണക്കൂറിന്റെ സാന്നിധ്യത്തിൽ സൃഷ്ടിപഥം തിരുവനന്തപുരം ജില്ലായൂണിറ്റ് പ്രസിഡന്റ് സലീന സലാവുദീന് നൽകി പ്രകാശനം ചെയ്തു.
സൃഷ്ടിപഥം തിരുവനന്തപുരം ജില്ലായൂണിറ്റ് വനിതാദിനാഘോഷവും രണ്ട് പുസ്തകങ്ങളുടെ പ്രകാശനവും മാർച്ച് 16 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷനിൽ നടത്തപ്പെടും.
