ആറ്റിങ്ങൽ : വിദ്യാരംഗം കലാസാഹിത്യ വേദി, ആറ്റിങ്ങൽ ഉപജില്ലയുടെ നേതൃത്വത്തിൽ
കായിക്കര കുമാരനാശാൻ സ്മാരകത്തിൽ വച്ച് സാർത്ഥകം 2025 എന്ന പേരിൽ യാത്ര അയപ്പ് സംഗമം നടത്തി. പത്തിലധികം വർഷങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആറ്റിങ്ങൽ ഉപജില്ലയുടെ കൺവീനറായും തിരുവനന്തപുരം ജില്ലാകൺവീനറായും പ്രവർത്തിച്ചിരുന്ന, ആറ്റിങ്ങൽ ഉപവിദ്യാഭ്യാസജില്ലാ ഓഫീസറായി ഈ വർഷം വിരമിക്കുന്ന പി സജി ആറ്റിങ്ങൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസിലെ സീനിയർ സൂപ്രണ്ട് ദിനേഷ് കെ, വിദ്യാരംഗം ആറ്റിങ്ങൽ ഉപജില്ലയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷീബ എസ് ജെയിംസ് എന്നിവർക്കും വിദ്യാരംഗത്തിന്റേതായ സ്നേഹാദരം അർപ്പിച്ചു. വിദ്യാരംഗം ആറ്റിങ്ങൽ ഉപജില്ലയുടെ ഭാഗമായ മുപ്പതിലധികം സ്കൂൾ കോ-ഓർഡിനേറ്റർമാർ, കായിക്കര ആശാൻസ്മാരകത്തിലെത്തിച്ചേർന്നാണ് യാത്രയയപ്പ് നൽകിയത്.
യാത്രഅയപ്പ് സംഗമത്തിന് വിദ്യാരംഗം ജോയിൻ്റ് കൺവീനർ കുമാരി ഷിലു ആർ അധ്യക്ഷത വഹിച്ചു. സുജാദേവി എ എസ് പ്രാർത്ഥന ചൊല്ലി. വിദ്യാരംഗം ആറ്റിങ്ങൽ ഉപജില്ലയുടെ കോ-ഓർഡിനേറ്റർ ഷാജി എ സംഗമത്തിന് സ്വാഗതം പറഞ്ഞു. സാർത്ഥകം 2025 പരിപാടി ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്കൂൾ പ്രഥമാധ്യാപകൻ കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം വർഷം ഉപജില്ലയിൽ നിന്ന് വിരമിക്കുന്ന മൂന്നുപേർക്കും സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു. തുടർന്ന് വിദ്യാരംഗത്തിൻ്റെ മുൻ ഉപജില്ലാ കൺവീനർ സുജ കെ, വിദ്യാരംഗത്തിന്റെ ഉപജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സജിത്ത് വി പി, അനീഷ എസ് ഇ, രാജി ആർ എസ്,, ശാരിക എസ്, വിനു വി എസ്, ഷീജു ബി. ജി, രമ്യ ആർ നായർ, റിൻബിൾസ് ആർ എസ് ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാരംഗം കോ-ഓർഡിനേറ്റർമാരായ – ദിനേഷ് കുമാർ കെ, ശ്രീലേഖ പ്രസാദ്, ഹിമ. ജി,ശാരിക പി എ, സജ എസ്, സുനിത എസ്.ഒ, ബിസ്മി എൽ എസ്, ഷൈനി ഒ.എം, അരുൺദാസ് എ എസ്, സുമി ബി.എസ്, ത്വയ്യിബ് മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നെല്ലനാട് സ്കൂളിലെ സുജാദേവി എ എസ് ആശംസാഗീതം എഴുതി അവതരിപ്പിച്ചു. രശ്മി ഗോപാലകൃഷ്ണൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.






