ശാന്തിയുടെ സന്ദേശവുമായി രാഹുൽ ഗാന്ധി പഹൽഗാമിൽ സന്ദർശനം
നടത്തിയതുമായി ബന്ധപ്പെട്ട് എ.ഐ.സി.സിയുടെ ആഹ്വാനപ്രകാരം കോൺഗ്രസ് അഴൂർ പെരുങ്ങുഴി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പെരുങ്ങുഴി എസ്.ബി.ഐ ജംഗ്ഷനിൽ നിന്നും പെരുങ്ങുഴി ജംഗ്ഷനിലേക്ക്
രഘുപതിപതി രാഘവ രാജാറാം ഭക്തിഗീതങ്ങളുമായി ശാന്തിയാത്രയും, മരണമടഞ്ഞവർക്ക് മെഴുകുതിരി കത്തിച്ച്
ആദരാഞ്ജലി അർപ്പിക്കലും നടന്നു. പെരുങ്ങുഴി ജംഗ്ഷനിൽ നടന്ന തീവ്രവാദ വിരുദ്ധ സദസ് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ വി.കെ ശശിധരൻ, മാടൻവിള നൗഷാദ്, പുതുക്കരി പ്രസന്നൻ, ജി.സുരേന്ദ്രൻ, എ.കെ. ശോഭന ദേവൻ, ബി.സുധർമ്മ, എസ്. മധു, എസ്.ജി അനിൽ കുമാർ, എസ്. സുരേന്ദ്രൻ, ചന്ദ്രബാബു, രാജൻ കൃഷ്ണപുരം, സന്തോഷ് അഴൂർ, പ്രശോഭനൻ
തുടങ്ങിയവർ പങ്കെടുത്തു.
