ചിറയിൻകീഴ്: എസ്. എൻ.ഡി.പി യോഗം വനിതാ സംഘം ചിറയിൻകിഴ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ഒരു മാസം നീളുന്ന ലഹരിക്കെതിരെ സ്ത്രീ ശക്തി – ബോധവൽക്കരണ യഞ്ജത്തിനു 22നു ഞായർ തുടക്കം കുറിക്കും. യൂണിയൻ തല ഉദ്ഘാടനം രാവിലെ 10.30നു സഭവിള ശ്രീനാരായണാ ശ്രമത്തിൽ ശിവഗിരി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം നിർവഹിക്കും. വനിത സംഘം യുണിയൻ പ്രസിഡന്റ് ലതിക പ്രകാശിന്റെ അധ്യക്ഷതയിൽ നടക്കുന്ന ലഹരി വർജന ബോധവൽക്കരണ സംഗമത്തിൽ യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ മുഖ്യാതിഥിയാവും. ചിറയിൻകീഴ് എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.ആർ.രാജേഷ് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തും. ബോധവൽക്കരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി വരുന്ന വനിതകളെ എസ്.എൻ.ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി. സീരപാണി ചടങ്ങിൽ പൊന്നാടയണിച്ചാദരിക്കും. സംഗമത്തിൽ ഗുരുദർശൻ പഠന കേന്ദ്രം. ചെയർ പേഴ്സൺ രാജലക്ഷ്മി അജയൻ സമൂഹ ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്കു നേതൃത്വം നൽകും. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി. ചിത്രാംഗദൻ, ഉണ്ണികൃഷ്ണൻ ഗോപി ക എന്നിവർ പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ചു സന്ധ്യ ജയലാലിന്റെ നേതൃത്വത്തിൽ ഒൻപതംഗ അംഗനവാടി അധ്യാപകർ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബും നടക്കും. തുടർന്നു യൂണിയനു കീഴിലെ ശാഖാ യോഗങ്ങൾ, ഗുരുക്ഷേത്ര മണ്ഡപങ്ങൾ, വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങൾ, വനിതാ സംഘം . യുത്ത് മൂവ്മെന്റ് – മൈക്രോ ഫിനാൻസ് കുടുംബ യൂണിറ്റുകൾ കേന്ദ്രീകരിച്ചു ബുക്കു ലെറ്റുകൾ, ഗൃഹസന്ദർശനം, സ്കിറ്റുകൾ, ഫ്ലാഷ് മോബ് എന്നീ പ്രചാരണ പ്രവർത്തനങ്ങളിലൂടെ ലഹരി വർജന ബോധവൽക്കരണ പ്രവർത്തനങ്ങൾ നടക്കും.
