പെരുംകുളം എ എം എൽ പി എസിൽ വായന ദിന ആഘോഷം സംഘടിപ്പിച്ചു.
പെരുംകുളം എ എം എൽ പി സ്കൂളിൽ നടന്ന വായന ദിനാഘോഷത്തിൽ പാ ഠപുസ്തക സമിതി അംഗം, അധ്യാപക പരിശീലകനും ആയ സുഭാഷ് നിർവഹിച്ചു കുട്ടികൾക്കൊപ്പം ഒത്തിരി നേരം എന്ന് പേരിട്ട പരിപാടി കുട്ടികൾക്ക് ഏറെ ഹൃദ്യമായിരുന്നു. കവിതകളിലൂടെയുംകഥകളിലൂടെയും അദ്ദേഹം കുഞ്ഞു മനസ്സുകൾ കീഴടക്കി. ചടങ്ങിൽ സ്കൂൾ പ്രധാന അദ്ധ്യാപകൻ പ്രവീൺ സ്കൂൾ മാനേജർ അഡ്വ എ എ ഹമീദ്,സീനിയർഅധ്യാപിക രജനി ജി കെ, എസ് ആർ ജി കൺവീനർ ഷിജി , കൃഷ്ണരാജ് എന്നിവർ പങ്കെടുത്തു.റീഡിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരുന്നു വായന മാസാ ചരണ പരിപാടി സംഘടിപ്പിച്ചത്.




