തിരുവനന്തപുരം∙ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് ജലസേചന വകുപ്പും കേന്ദ്ര ജല കമ്മിഷനും മുന്നറിയിപ്പിന്റെ ഭാഗമായി റെഡ്, ഓറഞ്ച്, യെലോ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. നദികളിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല. തീരത്തോടു ചേർന്ന് താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം.
പ്രളയ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കാൻ തയാറാവണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഓറഞ്ച് അലർട്ട്: പത്തനംതിട്ട: മണിമല (തോന്ദ്ര സ്റ്റേഷൻ). യെലോ അലർട്ട്: പത്തനംതിട്ട: പമ്പ (ആറന്മുള സ്റ്റേഷൻ), അച്ചൻകോവിൽ (കല്ലേലി, കോന്നി ജിഡി സ്റ്റേഷൻ), പമ്പ (മാടമൺ സ്റ്റേഷൻ), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷൻ).തിരുവനന്തപുരം ∙ സംസ്ഥാനത്ത് വരുന്ന 5 ദിവസവും അതിതീവ്ര മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് ആണ്.
മഴക്കെടുതിയിൽ സംസ്ഥാനത്ത് 2 കുട്ടികൾ ഉൾപ്പെടെ 6 പേർ കൂടി മരിച്ചു. ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ 49 പേർ മരിച്ചു. 49 പേരെ കാണാതായി. 131 പേർക്ക് പരുക്കേറ്റു. 111 വീടുകൾ പൂർണമായും 4081 വീടുകൾ ഭാഗികമായും തകർന്നു.
മഴയെ തുടർന്ന് സംസ്ഥാനത്ത് 12 ദുരിതാശ്വാസ
