വഞ്ചിയൂർ : കരവാരം പഞ്ചായത്ത് മുൻ പ്രസിഡൻ്റും ബിജെപി വഞ്ചിയൂർ ഏര്യാ പ്രസിഡൻ്റുമായ ഷിബു ലാലിന് നേരെയാണ് ആക്രമണമുണ്ടായത്. . മർദ്ദനമേറ്റ ഷിബുലാൽ കേശവപുരം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഷിബുലാൽ പഞ്ചായത്തിൻ്റെ അഴിമതികൾ പുറത്ത് കൊണ്ട് വരുന്നത് രാഷ്ട്രീയ എതിരാളികളെ പ്രകോപിപ്പിച്ചതായും ഷിബുലാലിനെ മർദ്ധിച്ചയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും കരവാരം പഞ്ചായത്തംഗവും ബി ജെപി കിളിമാനൂർ മണ്ഡലം വൈസ് പ്രസിഡൻ്റുമായ ഉല്ലാസ് കല്ലമ്പലം ആവശ്യപ്പെട്ടു. ഷിബുലാലിന് നേർക്കുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ബി ജെ പി മണ്ഡലം കമ്മറ്റി പ്രതിഷേധപ്രകടനത്തിന് ആഹ്വാനം ചെയ്തതായി മീഡിയാ കൺവീനർ അറിയിച്ചു.
