കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ഭാരവാഹികളായി ജി.പി അഭിജിത്ത് – പ്രസിഡൻ്റ് സുധീർഖാൻ എ. ജനറൽ സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു – കേരള പോലീസ് അസോസിയേഷൻ 2025-27 വർഷത്തേക്കുള്ള സംസ്ഥാന കമ്മറ്റി ഭാരവാഹി തെരഞ്ഞെടുപ്പ് തിരുവനന്തപുരം Mind ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസിഡൻ്റായി അഭിജിത്ത് ജി.പി (കോഴിക്കോട് റൂറൽ) വൈസ് പ്രസിഡൻ്റായി ഇന്ദു പി എൻ ( തൃശൂർ സിറ്റി) ജനറൽ സെക്രട്ടറിയായി സുധീർ ഖാൻ എ (തിരു.സിറ്റി)സഞ്ജു കൃഷ്ണൻ വി(കെ എ പി 3) ട്രഷററായി അജിത് കുമാർ എം എം എന്നിവരെ ഐകകണ്ഠേന തെരഞ്ഞെടുത്തു. സ്റ്റാഫ് കൗൺസിൽ അംഗങ്ങളായി ഷൈജു എം (കണ്ണൂർ സിറ്റി), രതീഷ് സി സി ( KAP 1) ഷജീർ (തിരുവനന്തപുരം സിറ്റി)മനുമോഹൻ (ആലപ്പുഴ) പ്രസാദ് പി ( Tele) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കാവൽ കൈരളി എഡിറ്ററായി ജയേഷ് ടി വി (KNR RL), അസോസിയേറ്റ് എഡിറ്റർ ആയി സുജിത്ത് എസ് ജെ (SAP), എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായി ഹരികൃഷ്ണൻ കെ യു , ഇന്ദ്രജിത്ത് എ സി ,സാജൻ എസ്, വിഷ്ണു പ്രസന്നൻ, സതീഷ് ആർ എന്നിവരെയും തെരഞ്ഞെടുത്തു. 31 അംഗ സംസ്ഥാന നിർവ്വാഹക സമിതിയെയും 3 അംഗ ഓഡിറ്റ് കമ്മറ്റിയേയും യോഗം ഐകകണ്ഠേന തെരഞ്ഞെടുത്തു. തിരുവനന്തപുരം സിറ്റി ഡി സി പി എം കെ സുൽഫിക്കറിൻ്റെ മേൽനോട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ രതീഷ് എസ് എസ് വരണാധികാരിയായി.
