കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടും, ദേശീയ വൈസ് പ്രസിഡണ്ടും,വ്യാപാരി ക്ഷേമനിധി ബോർഡ് വൈസ് ചെയർമാനുമായ രാജു അപ്സര ശിവഗിരി മഹാസമാധിയിൽ ദർശനം നടത്തി. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചി ധാനന്ദ സ്വാമി, ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ ശുഭാംഗാനന്ദ സ്വാമി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ജില്ലാ പ്രസിഡണ്ട് സി ധനീഷ് ചന്ദ്രൻ, ജനറൽ സെക്രട്ടറി ബി ജോഷി ബാസു, മേഖലാ ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി, നിയോജക മണ്ഡലം ട്രഷറർ എസ് ഷൈൻ എന്നിവർ അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്നു.
