January 15, 2026

മുടപുരം :- സംസ്ഥാന മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പും, കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി ബ്ലോക്ക് തലത്തിൽ സംഘടിപ്പിച്ച മണ്ണ് പരിശോധന ക്യാമ്പയിന്റെ ഉത്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഡ്വ. എസ്. ഫിറോസ് ലാൽ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിതാ സന്തോഷ് അധ്യക്ഷത വഹിച്ചു. നടീൽ വസ്തുക്കളുടെ വിതരണം ബിഡിഒ സ്റ്റാർലി ഒ എസും, കർഷകരുടെ മണ്ണ് സാമ്പിൾ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി മണികണ്ഠനും, നിർവഹിച്ചു. മണ്ണിന്റെ ആരോഗ്യവും, മണ്ണ് പരിശോധനയുടെ പ്രാധാന്യവും, എന്ന വിഷയത്തിൽ ഡോ. ജീന മാത്യു ക്ലാസ് എടുത്തു. പദ്ധതി സംബന്ധിച്ച വിശദീകരണം ഷീന എ നടത്തി. മണ്ണിനെ അറിയാം മൊബൈലിലൂടെ എന്ന പരിശീലന ക്ലാസ് കുമാരി ഗോപിക ടി അശോക് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി അജിത, എസ് ഹരികുമാർ, എന്നിവർ പ്രസംഗിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബി അർച്ചന സ്വാഗതവും, അൽ നൗഫിയ എസ് നന്ദിയും പറഞ്ഞു.
മണ്ണിന്റെ ആരോഗ്യ പരിപാലനത്തിലൂടെ കാർഷിക ഉത്പാദനവും, ഉത്പാദനക്ഷമതയും വർദ്ധിപ്പിച്ച്, ഭക്ഷ്യസുരക്ഷയും, ആവാസ വ്യവസ്ഥയുടെ സംരക്ഷണവും ഉറപ്പാക്കാനുള്ള നടപടികളാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *