ആലംകോട്.കിഫ്ബി ഫണ്ടിന്റെ സഹായത്തോടെ 1.3 കോടി രൂപ ചെലവിൽ നിർമ്മിച്ച ആലംകോട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ആധുനിക ലാബ് മന്ദിരം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു.
പരിപാടിയിൽ ഒ. എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജനപ്രതിനിധികൾ, വിദ്യാഭ്യാസ പ്രവർത്തകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, നാട്ടുകാർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു
