തിരുവനന്തപുരം : ആശാൻ അക്കാഡമി സംഘടിപ്പിക്കുന്ന മഹാകവി കുമാരനാശാൻ സ്മൃതി സമ്മേളനവും പുസ്തക പ്രകാശനവും ഡോ.എം. ആർ. തമ്പാനുള്ള ആദരവ് സമർപ്പണവും ജനുവരി 16, വെള്ളിയാഴ്ച കനകക്കുന്ന് ശ്രീനാരായണഗുരു വിശ്വാസംസ്കാര ഭവനിൽ നടക്കും.
ഉച്ചയ്ക്ക് 2 മണിക്ക് പ്രശസ്ത കവികൾ പങ്കെടുക്കുന്ന കവിയരങ്ങ് ദേശാഭിമാനി ഗോപി ഉദ്ഘാടനം ചെയ്യും. കെ.സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. ലക്ഷ്മി ചങ്ങനാര സ്വാഗതമാശംസിക്കും.
വൈകുന്നേരം 4 മണിക്ക് നടക്കുന്ന കുമാരനാശാൻ സ്മൃതിസമ്മേളനം മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. എം.ആർ സഹൃദയൻ തമ്പി അധ്യക്ഷത വഹിക്കും. ഡോ. പി. കെ.ജനാർദ്ദന കുറുപ്പ് രചിച്ച വിചാരങ്ങൾ വിസ്മയങ്ങൾ,നിഴൽ ചിത്രങ്ങൾ എന്നീ പുസ്തകങ്ങൾ ഡോ. സി.ഉദയകലയ്ക്ക് നൽകി മുല്ലക്കര രത്നാകരൻ പ്രകാശനം ചെയ്യും.
അശീതി നിറവിലുള്ള പ്രശസ്ത സാഹിത്യകാരൻ ഡോ.എം.ആർ തമ്പാനെ പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജരും സാഹിത്യകാരനുമായ പ്രൊഫ. എം ചന്ദ്രബാബു ആദരിക്കും. ഡോ.സി.ഉദയകല പുസ്തക പരിചയം നടത്തും. ഡോ. പി.കെ ജനാർദ്ദന കുറുപ്പ്, ബി.ആർ രാജേഷ്,
ഒ.പി വിശ്വനാഥൻ, പൂതംകോട് ഹരികുമാർ എന്നിവർ പങ്കെടുക്കും.
