വർക്കല: കുടിവെളളത്തിന്റെ ഗുണനിലവാര പരിശോധന നിരക്കുകള്‍ കുറയ്ക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എംപ്ലോയിസ് യൂണിയന് (സി.ഐ.റ്റി.യു) വര്‍ക്കല ബ്രാഞ്ച് ഇരുപതാമത് സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രവര്‍ത്തിക്കുന്ന ജലഅതോറിറ്റിയുടെ കുടിവെള്ള ഗുണനിലവാര ലബോറട്ടറികളുടെ സേവനം ഉയര്‍ന്ന പരിശോധന
നിരക്കുകള്‍ കാരണം സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമായിരിക്കുകയാണെന്ന് സമ്മേളനം വിലയിരുത്തി. പൊതുജനാരോഗ്യത്തിന് ഏറെ ഭീഷണിയായ അമീബിക് മസ്തിഷ്കജ്വരം പോലുള്ള ജലജന്യ രോഗങ്ങൾ തടയാൻ സഹായകരമായ കുടിവെള്ള ഗുണനിലവാര പരിശോധന വ്യാപിപ്പിക്കാൻ പരിശോധന നിരക്കുകള്‍ സർക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും സഹായത്തോടെ കുറയ്ക്കാനുളള നടപടികള്‍ കൈക്കൊളളണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
എം.എം ലോറന്‍സ് നഗറില്‍ (വർക്കല ഇം.എം.എസ് ഭവൻ) ചേർന്ന സമ്മേളനം സി.ഐ.റ്റി.യു വര്‍ക്കല
ഏരിയ ജോയിന്റ് കണ്‍വീനര്‍ എല്‍.എസ് സുനില്‍ ഉദ്ഘാടനം ചെയ്തു. ബി.ഗോപകുമാരൻ നായർ അധ്യക്ഷത വഹിച്ചു.
കേരള വാട്ടർഅതോറിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സുശാന്ത് റ്റി.എസ്,
സംസ്ഥാന വൈസ് പ്രസിഡന്റ് അമൃതരാജ്.വി, എം.ആർ പ്രവീണ്‍കുമാര്‍, മിനിമോള്‍.എല്‍, മനുഷ് എം.ആർ, അജയകുമാർ പി.എസ്, ജിതിൻ കെ.ആര്,
മനോജ് വി.എം, ശ്രീരാജ്.എച്ച്,
സുരേഷ് ബാബു.സി, രണദേവ് എസ്, എസ്.ഗിരീഷ് കുമാർ, എം.എൻ നിയാസ്, ജി.കെ സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
കെ.ബ്ല്യു.എ.ഇ.യു വർക്കല ഏരിയ കമ്മിറ്റി ഭാരവാഹികളായി
ജി.കെ സുരേഷ്ബാബു
(പ്രസിഡൻ്റ്),
ഗീതു സുഗതന് (വൈസ് പ്രസിഡൻ്റ്), രണദേവ് എസ്.എസ് (സെക്രട്ടറി), അനുരാജ്.ആര് (ജോയിന്റ് സ്രെകട്ടറി), അനൂപ്.ബി (ട്രഷറര്‍) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
