‘
ആറ്റിങ്ങൽ: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിന്റെ പങ്ക് തെളിയിക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഉള്ള അടുത്ത സൗഹൃദത്തിന്റെ ചിത്രങ്ങളും തെളിവുകളും പുറത്തുവന്ന സാഹചര്യത്തിൽ ഭാരതീയ ജനതാ യുവമോർച്ച ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എംപിയുടെ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജെപി ജില്ല പ്രസിഡന്റ് എസ്. ആർ. റജികുമാ൪.
സ്വര്‍ണക്കൊള്ളയുമായി ബന്ധമുള്ള വ്യക്തികളാണ് പുറത്തുവന്ന ചിത്രത്തിലുള്ള അനന്ത സുബ്രഹ്മണ്യവും രമേഷ് റാവുവും. 2019 ജൂലൈ 19, 20 തീയതികളില്‍ ദ്വാരപാലക ശില്പ പാളികള്‍ സന്നിധാനത്തുനിന്ന് ഇളക്കി ബെംഗളൂരുവിലേക്ക് കൊണ്ടുപോയത് ഇവരാണ്. അതിനാല്‍ അടൂര്‍ പ്രകാശിന് പോറ്റിയെ മാത്രമല്ല കേസുമായി ബന്ധമുള്ള പലരെയും അറിയാമെന്നും
, ഉണ്ണികൃഷ്ണൻപോറ്റിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അയാള്‍ കോണ്‍ഗ്രസുകാരനാണെന്നും അയല്‍വാസിയുടെ മഹസര്‍ മൊഴിയില്‍ വ്യക്തമാണെന്നും ഈ സാഹചര്യത്തിൽ അടൂർ പ്രകാശ് രാജിവെക്കണമെന്നും, അദ്ദേഹം പറഞ്ഞു. യുവമോർച്ച ആറ്റിങ്ങൽ മണ്ഡലം പ്രസിഡണ്ട് രൂപേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ യുവമോർച്ച നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി ജിഷ്ണു എസ് ഗോവിന്ദ് സ്വാഗതം പറയുകയും . യുവമോർച്ച കടയ്ക്കാവൂർ മണ്ഡലം പ്രസിഡണ്ട് സഞ്ജു ബിജെപി ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റ് ലൈജു,ജനറൽ സെക്രട്ടറി ജീവൻലാൽ മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ദീപ്തി ജീവൻലാൽ എന്നിവർ പങ്കെടുത്തു.
ജനുവരി 28 ന് എം.പി. ഓഫീസിലേക്ക് ബിജെപി മാർച്ച്
……..
ശബരിമലയിലെ സ്വർണ്ണ കള്ളൻമാരുമായി അടുത്ത ബന്ധമുള്ള അടൂർ പ്രകാശ് എം.പി. യുടെ രാജി ആവശ്യപ്പെട്ട് 28 ന് ബി ജെ പി എം.പി. ഓഫീസിലേക്ക് മാർച്ച് നടത്തും . . കുമ്മനം രാജശേഖരൻ മാർച്ച് ഉദ്ഘാടനം ചെയ്യും
റജികുമാർ അറിയിച്ചു ..
