ആറ്റിങ്ങൽ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ വനിതാ ലീഗ് ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ആലംകോട് ഹാരിസൺ പ്ലാസയിൽ വെച്ച് നടന്ന യോഗം മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം ഹാഷിം കരവാരം ഉദ്ഘാടനം ചെയ്തു. പുതിയ കാലഘട്ടത്തിൽ സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളിൽ സ്ത്രീ സാന്നിധ്യം കൂടുതൽ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് ആലംകോട് നഹാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ബുഷ്റ ഹാരിസ് തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകി. ജമീൽ പാലാംകോണം മുഖ്യപ്രഭാഷണം നടത്തി. സലാം ലെൻസ്വ്യൂ, ഷൗക്കത്തലി എന്നിവർ സംസാരിച്ചു. എ.ആർ. ഷാജു ആലംകോട് സ്വാഗതവും യഹിയ ആലംകോട് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: നജീമ

ജനറൽ സെക്രട്ടറി: ആമിന നജീബ്

ട്രഷറർ: ഗിരിജ സുഭാഷ്

വൈസ് പ്രസിഡന്റ്: സൗദ ബീവി
ജോയിന്റ് സെക്രട്ടറിമാർ: താഹിറ ബീവി, റജീന
