കടയ്ക്കാവൂർ ശ്രീ സേതു പാർവതി ബായി ഹയർസെക്കന്ററി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനം ആചരിച്ചു…
കടയ്ക്കാവൂർ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ വിശിഷ്ടാതിഥികൾ ചേർന്ന് വിദ്യാലയമുറ്റത്ത് ഫല വൃക്ഷത്തൈ നട്ടു..തുടർന്ന് എസ് പി സി കേഡറ്റുകൾ, ഒരു തൈ .. ഒരു തണൽ എന്ന പരിപാടിയുടെ ഭാഗമായി കൊണ്ട് വന്ന ഫലവൃക്ഷത്തൈകൾ* കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലും സ്കൂൾ പരിസരത്തുള്ള 50
വീടുകളിലും എത്തി കേഡറ്റുകൾ അവ നട്ടുപിടിപ്പിക്കുകയും ഓരോ വീടുകളിലും അവർ തയ്യാറാക്കിയ തുണി സഞ്ചികളും പേപ്പർ ബാഗുകളും വിതരണം ചെയ്തു..തുടർന്ന് പൊതുയിടങ്ങളിൽ ജനങ്ങൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.
എസ് പി സി, ജെ ആർ സി
സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലും വൃക്ഷതൈ നടീലും ഹരിതസുഹൃത്ത് എന്ന പേരിൽ വൃക്ഷത്തൈ കൈമാറല്‍ തുടങ്ങി വ്യത്യസ്ത പരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചു കൃഷി ഓഫീസർ സാബിർ സ്കൂൾ
മാനേജർ..
ശ്രീലേഖ ടീച്ചർ
ഹെഡ്മിസ്ട്രസ്..
സജിത എസ് നായർ
കടയ്ക്കാവൂർ സബ് ഇൻസ്പെക്ടർ ജയപ്രസാദ്
പിടിഎ പ്രസിഡന്റ് ദിലീപ്
എംപിടിഎ പ്രസിഡന്റ് പ്രീതിമ
വാർഡ് മെമ്പർമാരായ
രേഖ സുരേഷ്,
രമ്യ,
അജിത,
എസ് പി സി അധ്യാപകർ
ബിനോദ് മോഹൻദാസ്, അജിത
പിടിഎ അംഗങ്ങൾ
രക്ഷകർത്താക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു








