

ആറ്റിങ്ങൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അവനവഞ്ചേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹത്തിലെ അർഹരായവർക്കും നിർധനരായ വ്യാപാരികൾക്കുമായി ‘സ്നേഹോണം 2016’ എന്ന പേരിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു.

ചടങ്ങിന്റെ ഉദ്ഘാടനം അവനവഞ്ചേരി യൂണിറ്റ് പ്രസിഡന്റ് എം. ഷാഫി പി കെ വി നിർവഹിച്ചു. ആറ്റിങ്ങൽ മുനിസിപ്പൽ കൗൺസിലർമാരായ മല്ലിക, ശോഭന കുമാരി, നയന എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

യൂണിറ്റ് ജനറൽ സെക്രട്ടറി നിസാം ആറ്റിങ്ങൽ, ട്രഷറർ ആർ. രതീഷ്, വൈസ് പ്രസിഡന്റ് നാസുമുദ്ദീൻ, സെക്രട്ടറിമാരായ ഹരികുമാർ, സിയാദ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കമലാകരൻ, അബ്ദുൽ വാഹിദ്, എസ്. രാജൻ, സിറാജുദ്ദീൻ, ദിജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.






