ബഹു. കേരള ഹൈക്കോടതിയുടെ വിവിധ ഉത്തരവുകളുടെയും ബഹു സർക്കാരിന്റെ മേൽ സൂചന സർക്കുലറിന്റെയും അടിസ്ഥാനത്തിൽ, പാതയോരങ്ങൾ, പൊതുസ്ഥലങ്ങൾ നടപ്പാതകൾ, കൈവരികൾ. സെൻ്റർ മീഡിയനുകൾ, ട്രാഫിക് ഐലന്റുകൾ തുടങ്ങിയവയിൽ സ്ഥാപിച്ചിട്ടുള്ള എല്ലാത്തരം അനധികൃത ബോർഡുകൾ, ബാനറുകൾ, കൊടിമരങ്ങൾ, കൊടിതോരണങ്ങൾ മുതലായവ പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന വിവരങ്ങൾ അടിയന്തര ശ്രദ്ധയ്ക്കായി അറിയിക്കുന്നു:
- സ്വമേധയാ നീക്കംചെയ്യൽ: പാർട്ടിയുടെയോഅനുബന്ധ സംഘടനകളുടെയോനേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള എല്ലാവിധ അനധികൃത ഫ്ലക്സ് ബോർഡുകളും, ബാനറുകളും, കൊടിതോരണങ്ങളും 15/09/2026 വൈകുന്നേരം 6.00 മണിയ്ക്ക് മുമ്പായി സ്വമേധയാ നീക്കം ചെയ്യേണ്ടതാണ്.
- പിഴ നടപടികൾ: നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത അനധികൃത ബോർഡിനും ബാനറിനും കൊടിതോരണത്തിനും 5,000/- (അയ്യായിരം) രൂപ വീതം പിഴ ചുമത്തുന്നതാണ്.
3). നീക്കം ചെയ്യൽ ചെലവും പ്രോസിക്യൂഷനും: നഗരസഭ നേരിട്ട് ഇവ നീക്കം ചെയ്യേണ്ടി വരുന്ന പക്ഷം, നീക്കം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനും വരുന്ന ചെലവുകൾ ഉത്തരവാദികളിൽ നിന്നും ഈടാക്കുന്നതും പോലീസ് സഹായത്തോടെ FIR രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതുമാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു

