കട ഉടമയോടുള്ള വൈരാഗ്യത്തിൽ കടയ്ക്ക് മുന്നിൽ പടക്കം എറിഞ്ഞ കേസിൽ മുൻ ജീവനക്കാരൻ പിടിയിൽ. കിഴുവിലം മുടപുരം കാട്ടുമ്പുറം പ്ലാവിള വീട്ടിൽ അറഫ ഖാൻ (27) ആണ് പിടിയിലായത്.
12ന് വൈകുന്നേരം 3 ന് ആറ്റിങ്ങൽ പാലസ് റോഡിലുള്ള ഫിഷ് ബോട്ട് എന്ന് കടയുടെ മുൻവശത്ത് ആണ് സംഭവം. പടക്കം കത്തിച്ചു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രതി മുങ്ങുകയായിരുന്നു. ഇതേ കടയിലെ ജീവനക്കാരൻ ആയിരുന്നു അറഫ ഖാൻ.

