
ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ അടിപിടി കേസുകൾ, ലഹരി കേസുകൾ മോഷണം തുടങ്ങിയ കേസുകളിൽ പ്രതിയായ ഊരുപൊയ്ക കോടാലി കോണം വിജിത ഭവനിൽ വിജിത്ത്@ ജിത്തു (26) കാപ്പ നിയമപ്രകാരം അറസ്സിൽ ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ് എച് ഒ ശ്രീജേഷ് വി. കെ എ എസ് ഐ I ജ്യോതിഷ് കുമാർ വി വി, സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ് അനന്തു. പി എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇതിനുമുമ്പും 2023 മുതല്‍ ആറുമാസം കാപ്പ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതുമാണ്
