റിലാക്സ്
പദ്ധതിയുടെ ഭാഗമായി അഴൂർ ഗ്രാമപഞ്ചായത്തും ചിറയിൽകീഴ് എക്സൈസ് റേഞ്ചും സംയുക്തമായി അഴൂർപാലത്തിന് സമീപം വച്ച്റിലാക്സ് പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കീർത്തി സൈജു ആദ്ധ്യക്ഷത വഹിച്ച പ്രസ്തുത പരിപാടിയിൽ ചിറയിൻകീഴ്എംഎൽഎ കുമാരി രമ്യാ ഹരിദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സന്തോഷ് ഡി സ്വാഗതം അർപ്പിക്കുകയും വിമുക്തി മാനേജരും അസിസ്റ്റന്റ് കമ്മീഷണറും ആയ സന്തോഷ് കുമാർ എസ് കെ പദ്ധതി വിശദീകരണം നൽകുകയും, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ്, അഴൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ .ബിനു ബി എൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധർമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ .ആർ അനിൽ . സുനിൽ ശങ്കർ രജിതകുമാരി, വാർഡ് മെമ്പർമാരായ സജീവ് ചന്ദ്രൻ , ശാലിനി, രതീഷ്, കുമാരി ഓമന, കാർത്തിക ജ്വല്ലറി ഉടമ ബിജു , പ്രിവന്റീവ് ഓഫീസർ നിസാം എന്നിവ ആശംസകൾ അർപ്പിക്കുകയും അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണകുമാർ .എസ് നന്ദി പ്രകാശനം നടത്തുകയും ചെയ്ത ചടങ്ങിൽ ആറ്റിങ്ങൽ എക്സൈസ് പാർട്ടിയും ചിറയിൻകീഴ് റേഞ്ചിലെ AEI( G) ആർ അനിൽ കുമാർ, സിഇഒ അജിത്ത് കുമാർ ഡബ്ല്യൂ സി ഈ ഓ ബിസ്മി സി ,ദീപ്തി പി , ദീപ്തി ബി യും, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജോയ്, കുടുംബശ്രീ പ്രവർത്തകരും, ആശാവർക്കർമാരും, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരും ഉൾപ്പെടെ 300 ഓളം പേർ പങ്കെടുത്തു.

