ആറ്റിങ്ങലിലെ സ്കാനിംഗ് സെന്ററിൽ സ്കാനിങ്ങിന് വന്ന മധ്യവയസ്കയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച മെട്രോ സെന്ററിലെ ജീവനക്കാരനായ അനു ആണ് അറസ്റ്റിലായത് 28. ആം തീയതി രാവിലെ 11.00 മണിക്ക് സ്കാനിങ് സെന്ററിൽ വച്ച് സി ടി സ്കാൻ എടുക്കുന്ന സമയത്താണ് സ്റ്റാഫ് കുണ്ടറ കാഞ്ഞിരക്കോട് അനു (38) എന്നയാൾ ശാരീരികമായി ഉപദ്രവിച്ചതിനെ തുടർന്ന് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് ആറ്റിങ്ങൽ പോലീസ് ക്രൈം കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തി പ്രതി അനുവിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

