
ഊരുപൊയ്ക: ഇടയ്യ്ക്കോ ട് എംജിഎം സ്കൂളിൽ ഗാന്ധിജയന്തി ആഘോഷിച്ചു. സ്കൂളിലെ വിദ്യാർഥിനികളായ നിരഞ്ജന വൈഗ അഭിനന്ദ, ശ്രീലക്ഷ്മി എന്നിവരുടെ സർവ്വമത പ്രാർത്ഥനയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു തുടർന്ന് അഭിനന്ദ എം. എ ഗാന്ധി പ്രഭാഷണവും അനുശ്രീ എ എസ് അഭിജ എ.എസ് ഗാന്ധികവിത ആലാപനം നടത്തുകയും, നിരഞ്ജന ആർ ഗാന്ധിജിയുടെ ആത്മകഥയിലെ ഇഷ്ടപ്പെട്ട ഭാഗം സന്ദേശ അവതരണം നടത്തുകയും ചെയ്തു.


പിടിഎ പ്രസിഡന്റ് കെപി അനിൽകുമാർ,എച്ച് എം അരുൺ എച്ച്, അധ്യാപകരായ ബിജുകുമാർ ബീന കുമാരി ബിന്ദു ആർ .എസ് , അബ്ദുyൽ കരീം, കാർത്തിക സുന്ദർ, ശ്രീലക്ഷ്മി. ആർ . സാജി തുടങ്ങിയവർ പുഷ്പാർച്ചന നടത്തി സ്കൂൾ .ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ഗാന്ധിജയന്തി വാരാഘോഷങ്ങൾക്ക് തുടക്കമായി.


