
ആറ്റിങ്ങൽ :- 1721 ലെ ആറ്റിങ്ങൽ കലാപത്തിന്റെയും 1938 കന്നി 5 ലെ ആറ്റിങ്ങൽ വെടിവെപ്പിന്റെയും വാർഷിക വാരാചരണം നവംബർ 3 ചൊവ്വാഴ്ച്ച വൈകുന്നേരം 4.30 മണിക്ക് ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്യുന്നതാണ്.ഫൗണ്ടേഷൻ ചെയർമാൻ ഡോ. വി. എസ് അജിത്കുമാർ അദ്ധ്യക്ഷത വഹിക്കും.
യൂ. ഡി. എഫ് ഏകോപനസമിതി കൺവീനർ അടൂർ പ്രകാശ് എം. പി കർമ്മശ്രേഷ്ഠ അവാർഡും കർമ്മ സേവാ അവാർഡും വിതരണം ചെയ്യും.പീതാംബരകുറുപ്പ് എക്സ് എം. പി കുടുംബ സഹായ ഫണ്ടുകൾ വിതരണം ചെയ്യുന്നതാണ്.
ആറ്റിങ്ങൽ വെടിവെയ്പ്പിൽ രക്തസാക്ഷിത്വം വഹിച്ച ധീര സ്വാതന്ത്ര്യസമര ഭടന്മാർക്ക് രക്തസാക്ഷിത്വ മണ്ഡപം ഒരുക്കും.പ്രമുഖ നേതാക്കളും മുൻ അവാർഡ് നേതാക്കളും ചേർന്ന് ദീപം തെളിക്കും. പുഷ്പ്പാർപ്പണവും നടക്കും. വിദ്യാഭ്യാസ മേഖലയിൽ റാങ്ക് ലഭിച്ചവരെ ആദരിക്കും.പ്രമുഖ നേതാക്കൾ പങ്കെടുക്കും
