സ്വന്തം പറമ്പിലെ മരങ്ങൾ എന്ന വ്യാജേന അയൽവക്കത്തെ വസ്തുവിലുള്ള മരങ്ങൾ മോഷണം ചെയ്തു കടത്തിക്കൊണ്ടുപോയ പ്രതികൾ അറസ്റ്റിൽ മുദാക്കൽ വില്ലേജിൽ അയിലം ദേശത്ത് വാസുദേവപുരത്തുള്ള 50 സെന്റ് പുരയിടത്തിൽ നിന്നും 30 വർഷത്തോളം പഴക്കമുള്ള ഒമ്പത് തേക്ക് മരങ്ങളും 4 മരുതി മരങ്ങളും രണ്ട് അക്കേഷ്യ മരങ്ങളും ആണ് മോഷ്ടിച്ചത് സ്വന്തം പറമ്പിലെ തടികൾ ആണെന്ന് വരുത്തി തടി കച്ചവടക്കാരനായ ചേർന്ന് മരങ്ങൾ മുറിച്ചു കടത്തിയത് പ്രതികളായ ഒറ്റശേഖരമംഗലം താഴെകുണ്ടുമം ശ്രീകണ്ഠ ഭവനിൽ നിന്നും കിഴക്കേപ്പുറം പുത്തൻവീട്ടിൽ 40 വയസ്സുള്ള ശ്രീകണ്ഠൻ അയിലം പച്ച കണിവിള പുത്തൻവീട്ടിൽ 45 വയസ്സുള്ള സജി എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത് പ്രതികൾ ചേർന്ന് മുറിച്ചുമാറ്റിയ തടികൾക്ക് ഉദ്ദേശം 12 ലക്ഷത്തോളം രൂപ വില വരുന്നതാണ് ഈ കഴിഞ്ഞ ആഴ്ചയാണ് ഈ കേസിന് ആസ്പദമായ സംഭവം ഉണ്ടായത് പറമ്പിലെ മരം മുറിക്കുന്നതിന് അടുത്തുള്ള പണിക്കാരെ ഒഴിവാക്കി മടത്തറയിലും മറ്റ് ദൂരദേശങ്ങളിൽ നിന്നും കൊണ്ടുവന്നാണ് ഇപ്രകാരം തടികൾ രഹസ്യമായി മുറിച്ചു കടത്തിയത്. ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഐ എസ് എച് ഒ ശ്രീജേഷ് വി കെ, സബ് ഇൻസ്പെക്ടർമാരായ സുദർശനൻ കെ എസ്, സലിം,എ എസ് ഐ ജ്യോതിഷ് കുമാർ വി വി, പോലീസുകാരായ മഹേഷ്, സന്തോഷ്, നിധിൻ, അരുൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

