രണ്ടു ദിവസമായി തുടരുന്ന മഴയിൽ ഒറ്റൂർ പഞ്ചായത്തിലെ ശ്രീ നാരായണപുരം ആൽത്തറമൂട് കോളനിയിൽ രാധ, വാസന്തി എന്നിവരുടെ വീടുകൾ തകർന്നിരുന്നു. ഇരു വീടുകളും സന്ദർശിച്ച് പ്രകൃതി ക്ഷോഭത്തിന് ഇരയായവർക്ക് ആശ്വാസം പകർന്നു.
രണ്ടു കുടുംബങ്ങളെയും തത്ക്കാലം ബന്ധു വീടുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്. അവിടെവെച്ച് തന്നെ വർക്കല തഹസിൽദാരുമായി ഫോണിൽ ബന്ധപ്പെട്ടു. തഹസിൽദാറുമായി സംസാരിച്ചതിനെ തുടർന്ന് അടിയന്തിര നടപടികൾ സ്വീകരിക്കാം എന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. സർക്കാരിന്റെ ഉചിതമായ ഭവന പദ്ധതികളിൽ ഉൾപ്പെടുത്തി വീടു നിർമ്മിക്കുവാൻ നടപടികൾ എത്രയും വേഗം സ്വീകരിക്കുന്നതായിരിക്കും.
ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബീന, ജില്ലാ പഞ്ചായത്ത് മെമ്പർ പ്രിയദർശിനി എന്നിവർ ഭവന സന്ദർശനത്തിന് ഒപ്പമുണ്ടായിരുന്നു.

